ഡയറ്റില്‍ നമ്മൾ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളാണ് പച്ചക്കറികളും പഴങ്ങളും. ഇതില്‍ തന്നെ ഓരോന്നിനും ഉള്ള ഗുണങ്ങളും അവ നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങളും പ്രത്യേകമാണ്. എന്തായാലും വിവിധ തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും നിത്യവും കഴിക്കുക എന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും അകറ്റാന്‍ വളരെയധികം സഹായിക്കും.പക്ഷെ പലരും കയ്പ്പ് കാരണം പാവയ്ക്കയെ നമ്മൾ ദിനം പ്രതിയുള്ള ഡയറ്റിൽ ഉൾപ്പെടുത്താറില്ല.പക്ഷെ, എങ്ങനെയെല്ലാം പാവയ്ക്കയിലെ കയ്പ് കുറയ്ക്കാന്‍ സാധിക്കുമെന്ന് നമുക്ക് നോക്കാം
1. പാവയ്ക്ക മുറിച്ച ശേഷം അല്പം ഉപ്പ് വിതറി 10-15 മിനുറ്റ് വരെ എടുത്തുവയ്ക്കുക. ശേഷം ഇതില്‍ ഊറിവന്നിരിക്കുന്ന നീര് പിഴിഞ്ഞ് കളയുക.
2. പാവയ്ക്കയുടെ പുറംഭാഗത്തുള്ള മുള്ള് പോലുള്ള വശങ്ങള് കത്തിയുപയോഗിച്ച് ചുരണ്ടിക്കളഞ്ഞാല്‍ കയ്പ് കുറയ്ക്കാൻ സാധിക്കും.
3. പാവയ്ക്ക വൃത്തിയാക്കുമ്പോള്‍ അതിനകത്തെ വിത്തുകള്‍ പൂര്‍ണമായും കളയുക. ഇതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും.
4. വെള്ളം ചേര്‍ത്ത് നേര്പ്പിച്ചെടുത്ത തൈരില്‍ പാവയ്ക്ക ഒരു മണിക്കൂറോളം മുക്കിവയ്ക്കുന്നതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും.