മുംബൈ: ഈ വർഷത്തെ ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന് റോയല്‍സ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയില്‍ പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര വ്യക്തമാക്കി. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞതിന്റെ സന്തോഷം സംഗ പങ്കുവെക്കുകയും ചെയ്തു.
‘ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുകയും . ശക്തമായ സ്ക്വാഡിനെ കണ്ടെത്താന്‍ ഫ്രാഞ്ചൈസിക്കായി. യുസ്വേന്ദ്ര ചാഹലും രവിചന്ദ്ര അശ്വിനും, ഓഫ് സ്പിന്നും ലെഗ് സ്പിന്നും പരിഗണിക്കുമ്പോള്‍ മികച്ച രണ്ട് താരങ്ങളെ കിട്ടി. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്നി, നഥാൻ കൂൾട്ടർ നൈൽ, ഓബദ് മക്കോയ് എന്നിങ്ങനെ മികച്ച പേസ് യൂണിറ്റുണ്ട്. നിലനിര്‍ത്തിയ താരങ്ങളായ സഞ്ജു സാംസണ്, ജോസ് ബട്ലര്, യശസ്വി ജയ്സ്വാള്‍ എന്നിവരും കരുത്തര്‍. ടീമിലെ എല്ലാ രംഗങ്ങളിലും കരുത്ത് നല്കാന് കഴിഞ്ഞു. ജീമ്മി നീഷാം, ഡാരിൽ മിച്ചൽ, റാസ്സി വാൻഡർ ഡസ്സൻ എന്നിവര്‍ മികച്ച താരങ്ങളാണ്’ എന്നും സംഗക്കാര പറഞ്ഞു.