കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസുമായി ബന്ധപ്പെട്ട് സത്യം തെളിയുമെന്നും ഇന്നോ നാളെയോ ചോദ്യംചെയ്യലിന് ഹാജരാകുമെന്നും പ്രതി അഞ്ജലി റീമാദേവ് വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെ പോക്സോ കോടതിയില്‍ ഹാജരായതിന് പിന്നാലെയായിരുന്നു അഞ്ജലിയുടെ പ്രതികരണം അറിയിച്ചത്. കോടതിയിൽ എത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസും നൽകുകയും ചെയ്തു.
‘എന്നായാലും സത്യം തെളിയും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ല. പോലീസിന്റെ ചോദ്യംചെയ്യലുമായി സഹകരിക്കാതിരിക്കില്ല. ഇന്നോ നാളെയോ ചോദ്യംചെയ്യലിന് ഹാജരാകും’, കോടതിയിൽ എത്തിയ അഞ്ജലി വ്യക്തമാക്കി.