കൊല്ലം: കൊല്ലം ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സുനിൽകുമാർ (48) ആണ് മരിച്ചത്. ടിപ്പർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ കൊല്ലം കല്ലുംതാഴത്താണ് സംഭവം. നാഷ്ണൽ പെർമിററ് ലോറി ഡ്രൈവറാണ് മരിച്ചത്.ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.