ഐപിഎൽ പരീശീലനത്തിനായി മുംബൈയിൽ എത്തിയ ഡൽഹി ക്യാപിറ്റൽസ് ടീം സഞ്ചരിച്ച ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമമെന്ന് പരാതി. മുംബൈയിൽ പരീശീലനത്തിനായി എത്തിയ യാത്രചെയ്യവേയാണ് ആക്രമണം നടന്നതെന്നാണ് ടീം അംഗങ്ങളുടെ പരാതി. മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരാണ് അക്രമണം നടത്തിയതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അക്രമികൾ അഞ്ചിലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്.
സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ട്രാൻസ്പോർട്ട് വിങ് വൈസ് പ്രസിഡന്റ് പ്രശാന്ത് ഗാന്ധി ഉൾപ്പെടെയാണ് അറസ്റ്റിലായത് .