ബേ ഓവല്‍: വനിതാ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ഇന്ത്യന്‍ പേസ് ഇതിഹാസം ജൂലന്‍ ഗോസ്വാമി തിളങ്ങി. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ടാമി ബ്യൂമോണ്ടിനെ പുറത്താക്കിയാണ് 39കാരിയായ ജൂലന്റെ നാഴികക്കല്ല് നേടിയത്. 180 വിക്കറ്റുകളോടെ ഓസീസ് മുന്‍താരം കാത്റിന് ഫിറ്റ്സ്പാട്രിക്കും വിന്‍ഡീസിന്റെ അനിസ മുഹമ്മദുമാണ് ജൂലന്‍ പിന്നിൽ ഉള്ളത്.
പക്ഷെ ജൂലന്‍ ചരിത്രമെഴുതിയ മത്സരം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് നിരാശയായി. ബേ ഓവലില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ട് വനിതകള്‍ വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ഔട്ടായി. . 135 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും പതറിയെങ്കിലും 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു.