തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ നടന്ന സംഘര്‍ഷത്തില്‍ ആരോപണവും പ്രത്യാരോപണവുമായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിൽ കടുത്ത വാക്ക്പ്പോര്.ആരോപണങ്ങള്‍ കടുപ്പിച്ച പ്രതിപക്ഷനേതാവിനോട് പഴയ കെഎസ്യുക്കാരന്റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി.
പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് സതീശനും തിരിച്ചടിച്ചു. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു സംഘര്‍ഷമെന്നും എസ്എഫ്ഐക്കാരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും സതീശന് സഭയില്‍ വിമര്‍ശിക്കുകയും ചെയ്തു.പക്ഷെ പഴയ കെഎസ്യുക്കാരന്റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നൽകിയ മറുപടി.