കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ കേസുമായി ബന്ധപ്പെട്ട് അഞ്ജലി റിമ ദേവിന് ഇന്ന് വീണ്ടും നോട്ടീസ് നൽകുമെന്ന് അറിയിച്ചു. നാളെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകുക. നോട്ടീസ് കോഴിക്കോട്ടെ വീട്ടിൽ പതിക്കുകയും ചെയ്യും . അഞ്ജലിയെ കാണാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത സാഹചര്യത്തിൽ ആണ് നോട്ടീസ് വീട്ടിൽ പതിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കുമെന്ന് അഞ്ജലി അറിയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അഞ്ജലിക്ക് നോട്ടീസ് നൽകിയതാണ് പക്ഷെ ഹാജരാകുമെന്ന് അഞ്ജലി ഇത് വരെ അറിയിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ നോട്ടീസ് അഞ്ജലി നേരിട്ട് ഇതുവരെ കൈപ്പറ്റിയിട്ടുമില്ല. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് കഴിഞ്ഞ തവണയും അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
അതേ സമയം കേസിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും.