തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡിമരണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹോം ഗാർഡ് ബിനു. ജഡ്ജിക്കുന്നിൽ വച്ച് സുരേഷിനെ പിടികൂടുമ്പോൾ വീണ് പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. കസ്റ്റഡിയില്‍ മര്‍ദ്ദനമുണ്ടായോയെന്ന് അറിയില്ലെന്നും ബിനു പറയുന്നു.
സുരേഷിനെ കസ്റ്റഡിയിൽ എടുത്ത സംഘത്തിനൊപ്പം ഉണ്ടായിരുന്നയാളാണ് ഹോം ഗാർഡ് ബിനു. ജഡ്ജിക്കുന്നിൽ വച്ച് സുരേഷിനെ പിടികൂടുമ്പോൾ തന്നെ അയാൾക്ക് പരിക്കേറ്റിരുന്നുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. സുരേഷിനെ പിടികൂടിയപ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് വീണു. ഈ വീഴ്ചയിൽ തനിക്കും സുരേഷിനും പരിക്ക് പറ്റിയെന്നാണ് ബിനു വെളിപ്പെടുത്തുന്നത്. മദ്യപിച്ചാണ് സുരേഷും കൂട്ടരും ജഡ്ജിക്കുന്നിൽ എത്തിയത്. കസ്റ്റഡിയില്‍ മര്‍ദ്ദനമുണ്ടായോയെന്ന് തനിക്ക് അറിയില്ലെന്നും ബിനു വെളിപ്പെടുത്തി.