തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അധ്യക്ഷൻ കെ. സുധാകരൻ. ബ്ലോക്ക് പ്രസിഡന്റുമാരുടെയും ഡിസിസി ഭാരവാഹികളുടെയും പുനഃസംഘടന അന്തിമ ഘട്ടത്തിലാണ്. ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ ഇതു പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് ഡിസിസി അധ്യക്ഷന്മാര്, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന് ശേഷമാണ് സുധാകരന്റെ പ്രതികരണം.
നേരത്തെ, പുന:സംഘടന നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പുന:സംഘടന നിര്‍ത്തിവച്ചതായി പറഞ്ഞിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെ തുടക്കം മുതൽ തന്നെ ഗ്രൂപ്പുകൾ എതിർത്തിരുന്നു. എന്നാൽ പിന്നീട് അവർക്ക് അനുകൂലമായ പ്രാതിനിധ്യം നൽകാമെന്നു പറഞ്ഞപ്പോൾ അതിനോട് അനുകൂല നടപടി സ്വീകരിച്ചിരുന്നു.