തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. നിയന്ത്രണങ്ങൾ നീക്കുന്നതിൽ പ്രാഥമിക ചർച്ചകൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
ഘട്ടംഘട്ടമായി മാസ്ക് മാറ്റം ആകാമെന്നും വിദഗ്ധർ പറയുന്നു. ഒരുമാസം കൂടി കഴിഞ്ഞാൽ ഇളവുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ മാസ്ക് ധരിക്കാത്തവർക്കെതിരേ കേസെടുക്കുന്നതും കുറച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിക്കാൻ ആലോചിക്കുന്നത്.