യുക്രൈനിലെ നിപ്രോ വിമാനത്താവളം തകര്‍ത്ത് റഷ്യ.റണ്‍വേയ്ക്കും ടെര്‍മിനല്‍ കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. റഷ്യന്‍ ഷെല്ലാക്രമണം രൂക്ഷമായതോടെ യുക്രൈന് തലസ്ഥാനമായ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച രാത്രി 8 മുതല്‍ വ്യാഴാഴ്ച രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ എന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
അതേസമയം റഷ്യന്‍ സൈനികര്‍ക്കെതിരായ ആക്രമണത്തിന് മറുപടിയായി യുക്രൈനില്‍ രാസായുധമോ ജൈവായുധമോ പ്രയോഗിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയം ഇക്കാര്യം പങ്കുവെച്ചത്. യുഎസ് ഉദ്യോഗസ്ഥരും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു.