കൊച്ചി: അശ്ലീല സന്ദേശങ്ങളും ഫോട്ടോയും തനിക്ക് അയച്ച തിരുവനന്തപുരം സ്വദേശിയും പ്രമുഖ സംഘടനാ നേതാവുമായ സ്വാമിക്കെതിരേ പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന ആരോപണവുമായി യുവതി രംഗത്ത്.
തോപ്പുംപടി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. താൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്ത പോലീസ് സ്വാമിയെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായും ഇവർ പത്രസമ്മേളനത്തിൽ ആരോപിക്കുന്നു.