ഡൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ കോവിഡ് പ്രതിരോധ വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2010 മാർച്ച് പതിനഞ്ചിനോ അതിനുമുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സീൻ നൽകുക. കോർബ്വാക്സ്സ് മാത്രമാണ് ഈ പ്രായത്തിലുള്ളവരില്‍ നൽകുക. കോവിനിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൌണ്ടിലൂടെയോ രജിസ്റ്റര്‍ ചെയാം.12 നും 14 നും ഇടയിൽ പ്രായമുള്ളവർക്ക് ബുധനാഴ്ച മുതലാണ് കോവിഡ് വാക്സിൻ നൽകി തുടങ്ങുക.
നിലവിൽ ഇപ്പോൾ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് കോവിഡ് വാക്സിൻ നൽകുന്നത്. സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്ര തീരുമാനം എടുത്തിരിക്കുന്നത്. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കോർബ്വാക്സ് ആകും കുട്ടികളിൽ കുത്തി വെക്കുക.