ബെംഗലൂരു: ശ്രീലങ്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ തകർപ്പൻ അര്‍ധസെഞ്ചുറിയുമായി റിഷഭിന്റെ ക്കോര്ഡിട്ടതിന് പിന്നാലെ പന്തിന്റെ ഭാവിയെക്കുറിച്ച് വൻ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന് രംഗത്ത്. ശ്രീലങ്കക്കെതിരെ 28 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗേറിയ അര്‍ധസെഞ്ചുറിയെന്ന കപില്‍ ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 30 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ കപിലിന്റെ റെക്കോര്‍ഡാണ് പന്ത് തകർത്തെറിഞ്ഞത്.
ഇതിനൊപ്പം ഒരു ലോക റെക്കോര്‍ഡ് കൂടി റിഷഭ് പന്ത് സ്വന്തം പേരിലാക്കിയിരുന്നു. ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ്. 34 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ള എം എസ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇപ്പോൾ പന്ത് പിന്നിലാക്കിയത്.