ഡൽഹി: കർണാടകത്തിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരാമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പുലർത്തണം.
വിദ്യാർത്ഥികളുടെ അടിസ്ഥാന കർതവ്യം ഇപ്പോൾ പഠിക്കുക എന്നത് മാത്രമാണ്. അതിനാൽ ബാക്കി എല്ലാം മാറ്റി വച്ച് വിദ്യാർത്ഥികൾ പഠിക്കണമെന്നും മന്ത്രി അവകാശപ്പെടുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി സമർപ്പിച്ചത് . വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.