ഡല്‍ഹി: സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക, വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ജസ്റ്റിസ് എം.ആര്. ഷാ.
ഇത്തരം തട്ടിപ്പ് നടത്താന്‍ സമൂഹത്തിന്റെ നീതിബോധം ഇത്രത്തോളം അധഃപതിച്ചോയെന്നും കോടതി വ്യക്തമാക്കി. ഇത്തരം തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂടി പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ അത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. നഷ്ടപരിഹാര പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ച് അന്വേഷണത്തിന് ഉടൻ ഉത്തരവിടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.