തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് മന്ത്രിയുടെ വിവാദ പരാമർശനത്തിനെതിരെ എഐവൈഎഫ് രംഗത്ത്. സർക്കാർ ചിലവിൽ സൗജന്യയാത്ര നടത്തുന്ന മന്ത്രിക്കില്ലാത്ത നാണക്കേട് എന്തിനാണ് സമരം ചെയ്ത് കൺസഷൻ നേടിയ വിദ്യാർത്ഥികൾക്കെന്ന് എഐവൈഎഫ് സ്റ്റേറ്റ് സെക്രട്ടറി ടി ടി ജിസ്മോൻ വ്യക്തമാക്കി.കൺസഷൻ ഔദാര്യമല്ല, അവകാശമാണ് എന്നും ജിസ്മോൻ പറഞ്ഞു.
നിലവിലെ കണ്സെഷന് നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്റണി രാജുവിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൺസെഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ചുരൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞു. ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കിയിരുന്നു.