ബംഗളൂരു: തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമാണ് ശ്രീലങ്കന്‍ പേസര്‍ സുരംഗ ലക്മല്‍ കളിക്കുന്നത്. ഇപ്പോൾ നടക്കുന്ന ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് ലക്മല്‍ നേരെത്തെ അറിയിച്ചിരുന്നു. 69 ടെസ്റ്റില്‍ നിന്ന് 170 വിക്കറ്റാണ് താരം വീഴ്ത്തിയത്. നിലവില്‍ ശ്രീലങ്കന്‍ നിരയിലെ മികച്ച പേസര്‍മാരില്‍ ഒരാൾ കൂടിയാണ് ലക്മല്‍.
ബംഗളൂരു ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് വീഴ്്ത്തിയ താരത്തിന് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് വിരമിക്കല്‍ തീരുമാനം എടുത്തതെന്നും വിശ്വ ഫെര്‍ണാണ്ടോ, ലാഹിരു കുമാര, ദുഷ്മന്ത ചമീര, അഷിത ഫെര്‍ണാണ്ടോ, കശുന്‍ രജിത എന്നിവരെല്ലാം മികച്ച താരങ്ങളാണെന്നും ലക്മല്‍ വ്യക്തമാക്കി.
ഇതിനിടെ, ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും താരത്തിന് ആശംസയുമായെത്തുകയും ചെയ്തു.