കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു പീഡന കേസ് കൂടി രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ. വിവാഹ മേക്കപ്പിനിടെ ലൈംഗീകാതിക്രമം നടത്തി എന്ന പ്രവാസി മലയാളിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്.
പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ അനീസ് അൻസാരിക്കെതിരെയുള്ള കേസുകൾ നാല് ആയിട്ടുണ്ട്. പ്രതി ഇപ്പോൾ ഒളിവിലാണ്.