വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒബാമ തന്നെയാണ് ട്വിറ്റർ വഴി വിവരം പങ്കുവെച്ചത്. തന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭാര്യ മിഷേല്‍ ഒബാമ നെഗറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.താനും ഭാര്യയും കോവിഡ് വാക്സിന് സ്വീകരിച്ചത് ഗുണകരമായെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
‘എനിക്ക് കുറച്ച് ദിവസമായി തൊണ്ടയിൽ ചെറിയ അസ്വസ്ഥത ഉണ്ട്. പക്ഷേ മറ്റ് ബുദ്ധിമുട്ടുകൾ ഇല്ല,നിങ്ങൾ ഇതുവരെ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, കേസുകൾ കുറയുമ്പോഴും വാക്സിനേഷൻ എടുക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ഞാൻ നൽകുന്നത്. എല്ലാവരും വാക്സിൻ എടുക്കണം’ -ഒബാമ പറഞ്ഞു.