യുക്രെയ്നിലെ റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് 19 ദിവസങ്ങൾ. കൊല്ലപ്പെടുന്നവരുടെയും അഭയാർഥികളുടെയും എണ്ണം ദിനംപ്രതി വർധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഇനിയും ആയിട്ടില്ല.യു. എൻ കണക്കനുസരിച്ച് 2.6 ദശലക്ഷത്തിലധികം ആളുകൾ യുക്രെയ്നിൽ നിന്ന് പലായനം ചെയ്തു. അയൽരാജ്യങ്ങളിലേക്കാണ് ഇവരൊക്കെയും ചേക്കേറിയിരിക്കുന്നത്. ആക്രമണം ആരംഭിച്ചതിന് ശേഷം 1,300 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
അതേസമയം റഷ്യൻ ആക്രമണത്തിൽ യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി. റഷ്യയുടെ മേൽ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സെലൻസ്കി വിവിധ രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. പോളണ്ട് അതിർത്തിയിലുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു.
യുക്രൈനിലെ പോളണ്ട് അതിർത്തിയായ യാവോരിവിലെ സൈനിക പരിശീലനകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണമത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്. വിദേശ ആയുധങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ സ്ഥിരീകരിച്ചു. മരുയുപോളിൽ ഇതുവരെ 2100ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെർണോബിൽ ആണവനിലയത്തിലേക്കുള്ള വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.