തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയില്‍ ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ തൂങ്ങിയ നിലയിൽ വീടനകത്തെ മുറിയിൽ കണ്ടത്. ഉച്ചയ്ക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതിൻ്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.