ഡൽഹി: യുപി യിൽ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും അവകാശ വാദങ്ങൾ പൊളിഞ്ഞെന്ന് മുലായം സിങ് യാദവിന്റെ മരുമകൾ അപർണ്ണ യാദവ് വ്യക്തമാക്കി. ഞാൻ ഒരു തീവ്ര രാജ്യസ്നേഹി ആയതിനാലാണ് താൻ സമാജ് വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതെന്നും നേതൃത്വം എന്ത് ഉത്തരവാദിത്വം തന്നാലും ഏറ്റെടുക്കുമെന്നും അപർണ്ണ യാദവ് വ്യക്തമാക്കി.
“യുപിയിൽ ബിജെപി ജയിക്കില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും വാദങ്ങൾ പൊളിഞ്ഞു. ബിജെപിക്ക് വലിയ വിജയമാണ് യുപി യിൽ ലഭിച്ചത്. സമാജ് വാദി പാർട്ടിക്ക് എവിടെയാണ് പിഴച്ചത് എന്നറിയില്ല. പക്ഷേ ബിജെപിക്ക് എല്ലാം നന്നായി നടന്നു .എനിക്ക് എന്റെ രാജ്യമാണ് വലുത്. എല്ലാ ഇന്ത്യക്കാരും രാജ്യസ്നേഹികൾ ആണ്. പക്ഷെ ഞാൻ തീവ്ര രാജ്യസ്നേഹിയാണ്. അതിനാൽ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് കരുതി. രാജ്യത്തിന് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നത്”. നേതൃത്വം എന്ത് ഉത്തരവാദിത്വം തന്നാലും സന്തോഷകരമായി ഏറ്റെടുക്കുമെന്നും അവർ വ്യക്തമാക്കി.