ഡൽഹി: പഞ്ചാബും യുപി യും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നിലംപരിശായതോടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്.
ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ രാജിസന്നദ്ധത അറിയിക്കുമെന്നായിരുന്നു റിപ്പോർട്ട്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരിക്കും രാജിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, സോണിയായുടെയും പ്രിയങ്കയുടെയും രാജി സംബന്ധിച്ച റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല വ്യക്തമാക്കി.