ബാംബോലിം: ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനല്‍ ആദ്യ പാദത്തില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഹൈദരാബാദ് എഫ്സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ ജയം.
18-ാം മിനിറ്റില്‍ മത്സരത്തില്‍ ആദ്യം ലീഡെടുത്തത് എടികെയായിരുന്നു. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ ലിസ്റ്റണ്‍ കൊളാസോ നല്കിയ ക്രോസ് റോയ് കൃഷ്ണ വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബര്‍ത്തലോമ്യു ഓഗ്ബെച്ചെയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. 58-ാം മിനിറ്റില്‍ കൃത്യമായി അവസരം മുതലെടുത്ത യാസിര്‍ മുഹമ്മദ് ഹൈദരാബാദിന്റെ ലീഡുയര്‍ത്തി.
എടികെ സമനില ഗോളിനായി ശ്രമിക്കവെ 64-ാം മിനിറ്റില്‍ ഹൈദരാബാദ് മൂന്നാം ഗോളും സ്വന്തമാക്കി. യാസിര്‍ എടുത്ത കോര്‍ണറില്‍ നിന്ന് ജാവിയര്‍ സിവെരിയോയുടെ ഹെഡര്‍ എടികെ വലയില്‍ പതിക്കുകയായിരുന്നു.