പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ പൊലീസ് പിടിയിൽ. ഷിജു എന്നയാളാണ് പതിമൂന്നുകാരിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നതെന്നും പൊലീസിന് മൊഴി നൽകി.
തന്നെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചെന്ന് പതിമൂന്നുകാരി അദ്ധ്യാപകരോടാണ് തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത് ഷിജു തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.
കുട്ടിയുടെ അച്ഛൻ വർഷങ്ങൾക്കുമുൻപ് ഉപേക്ഷിച്ചു പോയതാണ്. ഷിജുവിനെതിരെ പതിമൂന്നുകാരിയുടെ അമ്മയും പൊലീസിൽ പരാതി നൽകിട്ടുണ്ട്.