ന്യൂയോർക്ക്: യുക്രൈനിയൻ അഭയാർത്ഥികളെ കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിച്ചിരിച്ചതിന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് വിമർശനം. വ്യാഴാഴ്ച വാഴ്സയിൽ പോളിഷ് പ്രസിഡന്റ് ആൻഡ്രെ ദുദയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകയുടെ അഭയാർത്ഥികളെ കുറിച്ചുള്ള ചോദ്യത്തിന് കമലാ ഹാരിസ് പൊട്ടിച്ചിരിച്ചത്.
“കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടാൽ, യുക്രൈനിയൻ അഭയാർത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ?” എന്നതായിരുന്നു കമലാ ഹാരിസിനോട് മാധ്യമപ്രവർത്തകയുടെ ചോദ്യം. ഉത്തരം പറയുന്നതിന് മുമ്പ്, ഹാരിസ് ആദ്യം പ്രതികരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാൻ പോളിഷ് പ്രസിഡന്റിനെ നോക്കി. എന്നിട്ട് ഉച്ചത്തിൽ ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്.