കൊച്ചി: ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിനെതിരെ പരാതിയുമായി ഒരു വിദേശ വനിതയും. ടാറ്റു ചെയ്യുന്നതിനിടെ സുജേഷ് ലൈംഗീക അതിക്രമം നടത്തിയെന്നാണ് ആരോപണം ഉയർത്തുന്നത്.
ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയിലായിരുന്നു സംഭവം നടന്നത്. കൊച്ചിയിലെ ഒരു കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു ഈ പരാതിക്കാരി. വിദേശ വനിത കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.