ഗാന്ധിനഗർ: തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ നേരിൽ കണ്ടു. പ്രധാനമന്ത്രി മോദി അമ്മയ്ക്കൊപ്പമാണ് അത്താഴം കഴിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിൽ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
കൂടാതെ, അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. ഗുജറാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി. “ജനങ്ങളുടെ വാത്സല്യത്താൽ ഞാൻ വിനീതനാണ്. ഈ പിന്തുണയും ആവേശവും നമ്മുടെ ജനങ്ങളെ സേവിക്കുന്നതിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു”വെന്ന് മോദി പറഞ്ഞു.