തിരുവനന്തപുരം: ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ആരെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ ഇന്ന് മുതൽ തുടക്കമാകും. രാജ്യസഭ എം പി സ്ഥാനത്ത് നിന്ന് ഒഴിയുന്ന എ കെ ആന്റണി ഇനിയില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ സ്ഥാനാർത്ഥി ആരാകണമെന്നതിൽ ചർച്ച ആരംഭിക്കുന്നത്.
എറണാകുളം മുൻ എം പി കെ വി തോമസാണ് പ്രധാനമായും സീറ്റിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ കെ പി സി സി നേതൃത്വം നേതാക്കളുമായി കൂടിയാലോചിച്ചാകും തീരുമാനം കൈക്കൊള്ളുക.