മോസ്കോ: ഇൻസ്റ്റഗ്രാമിന് 48 മണിക്കൂറിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റഷ്യ. റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുകയാണ്.
തീവ്രപ്രവർത്തന സംഘമെന്ന് മെറ്റയെ റഷ്യ വിശേഷിപ്പിച്ചു. റഷ്യൻ പ്രസിഡൻറിനും സൈനികർക്കുമെതിരെയുള്ള ആഹ്വാനങ്ങളെ അനുവദിക്കുന്ന മെറ്റ റഷ്യയിലെ സാധാരണക്കാർക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നുണ്ട്.
Russia threatens Instagram ban in response to Meta allowing violent threats against soldiers https://t.co/xjTrpG5HEF pic.twitter.com/xtKyO2JTCY
— The Verge (@verge) March 11, 2022
റഷ്യൻ ഭരണകൂടത്തിനും സൈനികർക്കുമെതിരെയുള്ള പോസ്റ്റുകൾ അനുവദിക്കുന്നതിനാൽ റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് മെറ്റക്കെതിരെ വെള്ളിയാഴ്ച ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യൻ പ്രോപഗണ്ട, തീവ്രവാദ നിയമങ്ങൾ ഉദ്ധരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റഷ്യൻ മാധ്യമങ്ങൾക്ക് അനുമതി നിഷേധിക്കുന്നുവെന്ന് കാണിച്ച് മാർച്ച് നാലിന് റോസ്കോംനഡ്സോർ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം, മെറ്റയുടെ കീഴിലുള്ള മെസേജിങ് ആപ്പായ വാട്സ്ആപ്പിന് നിയന്ത്രണമില്ല. യുട്യൂബിനും ട്വിറ്ററിനും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.