ആലപുഴ: കെ-റെയില്‍ പദ്ധതിയുടെ കല്ലിടലുമായി ബന്ധപ്പെട്ട് മുളക്കുഴയില്‍ പോലീസ് അതിക്രമത്തിനിരയായ തിരിച്ചിറാപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവക വികാരി മുളക്കുഴ തെക്ക് തച്ചിലേത്ത് ഭവനത്തില്‍ ഫാ. മാത്യു വര്‍ഗീസിനെ വീട്ടിലെത്തി കൊടിക്കുന്നില്‍ സുരേഷ് എം.പി സന്ദര്‍ശിച്ചു.
അഡ്വ. സജീവ് ചെറിയനാട്, പഞ്ചായത്തംഗം തോമസ് ഏബ്രഹാം, ചെങ്ങന്നൂര്‍ നഗരസഭ മുന്‍ ചെയര്മാന് കെ.ഷിബുരാജന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിന് പുത്തന്‍കാവ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.