പനാജി: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. എംഎൽഎമാരുടെ യോഗത്തിന് ശേഷം ഉടൻ പ്രഖ്യാപനമുണ്ടായേക്കും.
എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ നിർദേശിച്ച് രംഗത്തെത്തി. ഇന്ന് ചേർന്ന സംസ്ഥാന യോഗത്തിലാണ് തീരുമാനം.
പ്രമോദ് സാവന്ദിനൊപ്പം മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായ പ്രമോദ് സാവന്ദിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നിച്ചേക്കും.
സംസ്ഥാനത്ത് 20 എംഎൽഎമാർ ഉള്ള ബിജെപിക്ക് മൂന്നു സ്വതന്ത്രൻമാരും എം ജി പിയുടെ രണ്ട് എംഎൽഎമാരും പിന്തുണ അറിയിച്ചിട്ടുണ്ട്.