റിയാദ്; റിയാദ് (Riyadh) പെട്രോളിയം സംസ്കരണ ശാലയ്ക്ക് (petroleum refinery) നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയം. വ്യാഴാഴ്ച പുലർച്ചെയാണ് വിദൂര നിയന്ത്രിത പൈലറ്റില്ലാ വിമാനത്തിന്റെ സഹായത്തോടെ എണ്ണ ശുദ്ധീകരണശാലയെ ആക്രമിക്കാനുള്ള ശ്രമമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന്റെ ഫലമായി നേരിയ തീപിടുത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കോ മരണമോ ഉണ്ടായിട്ടില്ല.ശുദ്ധീകരണ ശാലയുടെ പ്രവർത്തനത്തേയൊ പെട്രോളിയത്തിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിതരണത്തെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.