തിരുവനന്തപുരം: ഇന്ന് അവതരിപ്പിച്ച ബജറ്റ് ഒരു യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കേരളത്തിൽ നികുതി ഭരണസമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
90 ശതമാനം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം വരുത്തി. നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. നികുതി പിരിവ് പരാജയപ്പെട്ടതിന്റെ തെളിവാണ് ആംനെസ്റ്റി സ്കീമുകളെന്നും അദ്ദേഹം ആരോപണം ഉയർത്തുകയും ചെയ്തു.