തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ എത്രയും വേഗം പരിഹരിക്കണമെന്നും അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. വാട്ടർ അതോറിറ്റി പോങ്ങുംമൂട് സബ്ഡിവിഷൻ പുതിയ ഒാഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴക്കൂട്ടം എംഎൽഎ ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ആതിര, കൗൺസിലർമാരായ ജോൺസൺ ജോസഫ്, സുരേഷ് കുമാർ, എൽ.എസ്.സാജു, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) പ്രതിനിധി എസ്. രഞ്ജീവ്, വാട്ടർ അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള, തിരുവനന്തപുരം സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ വി. സജി, പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനീയർ സി.ആർ. ചന്ദ്രകുമാർ, വിവിധ രാഷ്ടീയകക്ഷികളുടെ പ്രതിനിധികൾ എന്നിവർ പ്രസംഗിക്കുകയും ചെയ്തു.