ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം വ്യക്തമാക്കി. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കോവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
മുന്‍ ബജറ്റുകളെ അപേക്ഷിച്ച് ഇത്തവണ പേപ്പര്‍ ഒഴിവാക്കി ടാബ്ലറ്റില് ആണ് ബജറ്റ് അവതരണം. ഒന്‍പത് മണിക്ക് സഭാ നടപടികള്‍ തുടങ്ങുകയും 9 . 08 ന് ബജറ്റ് അവതരണം തുടങ്ങുകയും ചെയ്തു. വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി വിമർശിക്കുകയും ചെയ്തു.