കോട്ടയം: പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുവാന്‍ ശ്രമിച്ച പി.എഫ് വിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ കോട്ടയത്ത് ഇന്റലിജന്‍സ് പിടിയില്‍. കാസര്‍ഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കണ്ണൂര്‍ സ്വദേശി വിനോയി ചന്ദ്രന് (41) ആണ് പിടിയിലായത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗവണ്മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പി.എഫ് നോഡല്‍ ഓഫീസറായ പ്രതി കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. ഈ വിവരം അധ്യാപിക ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.
മുറിയിലേക്കെത്തുന്പോൾ 44 സൈസുള്ള ഷർട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി വാങ്ങിയ ഷർട്ടിൽ ഫിനോഫ്തലിൽ പൗഡറിട്ടാണു വിജിലൻസ് സംഘം കൊടുത്തുവിട്ടത്.
ഹോട്ടൽ മുറിയിൽ എത്തിയശേഷം യുവതി ഉള്ളിലേക്ക് കയറിയതിനു പിന്നാലെ വിജിലൻസ് സംഘം മുറിക്കുള്ളിലേക്കു കയറി. ഇയാളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു. യുവതിക്കു പ്രതി അയച്ച വാട്സ്ആപ് സന്ദേശങ്ങളടക്കം വിജിലൻസിന് ലഭിച്ചു.