കൊച്ചി: ലോകത്തിലെ മുൻനിര കീട നിയന്ത്രണ ബ്രാൻഡായ മോർട്ടീൻ കൊതുക് നിയന്ത്രണ ലക്ഷ്യവുമായി വിവിധ ഭാഷകളിൽ പുതിയ ടിവിസി അവതരിപ്പിച്ചു. കീടങ്ങളെയും കൊതുകുജന്യ രോഗങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് മോർട്ടീൻ പുതിയ ടിവിസിയിലൂടെ ലക്ഷ്യമിടുന്നത്. 2004ൽ, മോർട്ടീൻ ഇന്ത്യയിൽ അവതരിപ്പിച്ച ‘ലൂയി ദി ഫ്ലൈ’ എന്ന ആനിമേറ്റഡ് കഥാപാത്രത്തെ പുനരവതരിപ്പിച്ചു കൊണ്ടാണ് മോർട്ടീൻ പ്രചരണം ശക്തമാക്കാനൊരുങ്ങുന്നത്.
പ്രമുഖ കലാകാരൻ ജെഫ്രി മോർഗൻ വരച്ചു അനിമേറ്റ് ചെയ്ത കഥാപാത്രമാണ് ‘ലൂയി ദി ഫ്ലൈ’. 2030ഓടെ ഇന്ത്യയെ മലേറിയ മുക്തമാക്കുന്നതിലാണ് മോർട്ടീൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലൂയിയെ പുനരവതരിപ്പിച്ചതിലൂടെ കീടങ്ങളെയും, കൊതുകുജന്യ രോഗങ്ങളെയും കുറിച്ച് കൂടുതൽ അവബോധം രാജ്യത്ത് സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെക്കിറ്റ് സൗത്ത് ഏഷ്യ ഹൈജീൻ വിഭാഗം റീജണൽ മാർക്കറ്റിംഗ് ഡയറക്ടർ സൗരഭ് ജെയിൻ പറഞ്ഞു.