ഇംഫാല്‍: തുടര്‍ച്ചയായി രണ്ടാം തവണയും മണിപ്പുരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. 29 സീറ്റില്‍ വിജയിക്കുകയും മൂന്നു സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്ന ബിജെപി ഏറ്റവുംവലിയ ഒറ്റകക്ഷിയായി.
കഴിഞ്ഞ തവണ 28 സീറ്റു നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ടക്കം കാണാന്‍ പോലുമായില്ല. ആറു സീറ്റുകള്‍ വിജയിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) രണ്ടാം സ്ഥാനത്തെത്തി. നാഗാ പീപ്പിള്‍സ് ഫ്രന്‍ഡും (എന്‍പിഎഫ്) കോണ്‍ഗ്രസും അഞ്ചു സീറ്റുമായി മൂന്നാംസ്ഥാനം പങ്കിടുന്നു. ജനതാദള്‍ യു ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ 11 സീറ്റ് നേടിക്കഴിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പുപോലെ എന്‍പിപിയുടേയോ എന്‍പിഎഫിന്റേയോ പിന്തുണ ഇത്തവണ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിവരില്ല. മുഖ്യമന്ത്രി ബിരേന്‍ സിങ്, വിദ്യാഭ്യാസ മന്ത്രി രാധേശ്യാം, പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജിത്ത്, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഒക്രം ഇബോബി സിങ് തുടങ്ങിയ താര സ്ഥാനാര്‍ഥികളെല്ലാം വിജയം നേടി.
സംസ്ഥാനത്ത് മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന് ഒരവസരം കൂടി ലഭിച്ചേക്കും. ഇക്കാര്യം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ അനൗദ്യോഗികമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന മണിപ്പൂരിനെ വികസനത്തിന്റെ പാതയിലെത്തിക്കാന്‍ ബീരേന്‍ സിങ്ങിന് കഴിഞ്ഞെന്നും അതാകും തിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയമെന്നും നഡ്ഡ പറഞ്ഞിരുന്നു.