പനാജി: തെരഞ്ഞെടുപ്പിൽ ആരും മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിനെത്തുടർന്ന് ഒറ്റക്ക് മത്സരിച്ച മുൻ കേന്ദ്രമന്ത്രി മനോഹർ പരീക്കറിന്റെ പുത്രന് ഉത്പല്‍ പരീക്കറിന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. പനാജി മണ്ഡലത്തിൽ നിന്നാണ് ഉത്പൽ പരീക്കർ പരാജയപ്പെട്ടത്.
ബിജെപി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ഉത്പല്‍ പരീക്കര്‍, ബിജെപി സ്ഥാനാര്‍ത്ഥി അതനാസിയോ ബാബുഷ് മോണ്സെരാറ്റക്കെതിരെ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. നേരീയ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും തനിക്ക് സന്തോഷമില്ലെന്നായിരുന്നു അതനാസിയോ മോണ്സെരാറ്റയുടെ പ്രതികരണം.
നിരവധി ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് അതനാസിയോ മോണ്സെരാറ്റ ആരോപിച്ചു. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചിട്ടണ്ട്. അവര്‍ അത് പരിശോധിക്കും. ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കാന്‍ ബിജെപി സംസ്ഥാന ഘടകത്തിനായില്ല. എല്ലാ ബിജെപി നേതാക്കളുമായും സമ്പര്‍ക്കത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടനല്ല. കടുത്ത ബിജെപി പ്രവര്‍ത്തകര്‍ പോലും ഉത്പലിന് വോട്ട് ചെയ്തു. അത് കാരണമാണ് അദ്ദേഹത്തിന് ഇത്രയധികം വോട്ടുകള്‍ ലഭിച്ചത്. ഗോവയില്‍ ബിജെപി തന്നെ അടുത്ത സര്‍ക്കാറുണ്ടാക്കുമെന്നും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്‍ തന്നെ എതിര് പ്രചാരണം നടത്തിയോ എന്ന ചോദ്യത്തിന് ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗോവയില്‍ ബി ജെ പിയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മനോഹര്‍ പരീക്കറിന്റെ മകനെ തഴഞ്ഞ് പരീക്കറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവും മുന്‍ കോണ്‍ഗ്രസ് മന്ത്രിയും വിവാദനായകനുമായ ബാബുഷിന് സീറ്റ് നല്‍കിയത് വലിയ വിവാദമായിരുന്നു.