തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഒരു മിശിഹയും ഇനി വരാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റായ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FRijilchandranmakkutty%2Fposts%2F508853300795829&show_text=true&width=500
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലും മറ്റ് പോഷക സംഘടനകളിലും അമര്‍ഷം പുകയുകയാണ്. ഭരണത്തിലിരുന്ന പഞ്ചാബ് കൈവിട്ടത് കൂടാതെ ഗോവ, യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
മണിപ്പൂരിലും പഞ്ചാബിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇത്തവണ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന സ്ഥിതിയാണുണ്ടായത്. പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് യു.പിയില്‍ പിടിച്ചുനില്ക്കാന് പോലുമായില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണം പിടിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്റെ മുഖ്യ പ്രതിപക്ഷമെന്ന നേതൃപദവിക്കും വലിയ ഇളക്കം തട്ടിക്കഴിഞ്ഞു.
പഞ്ചാബില്‍ ആം ആദ്മിയും മണിപ്പൂരില്‍ ബിജെപിയുമാണ് കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധത്തിന്റെ സ്വരവും വ്യക്തമായത്.