പനാജി: പഞ്ചാബിൽ അട്ടിമറി വിജയം നേടിയ ആംആദ്മി പാർട്ടി ഗോവയിലും അക്കൗണ്ട് തുറന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ എഎപി സ്ഥാനാർഥികൾ ജയിച്ചു. ബെനോലിമ്മില്‍ വെന്‍സി വേഗാസും വേലിമില് ക്രസ് സില്‍വയുമാണ് ജയിച്ചത്.
ഗോവയിൽ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ തുടക്കമായെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.
ബെനോലിമ്മില്‍ തൃണമൂൽ സ്ഥാനാർഥി ചർച്ചിൽ അലിമാവോയെയാണ് വെൻസി പരാജയപ്പെടുത്തിയത്. വേലിമിൽ കോൺഗ്രസിന്റെ ഡി സിൽവ സാവിയോയെ ക്രസ് സിൽവ പരാജയപ്പെടുത്തി.