ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബി.ജെ.പി തരംഗം.. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബില്‍ ചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍.അഞ്ച് സംസ്ഥാനങ്ങളിലും ദയനീയമായ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രമെഴുതിക്കൊണ്ട് ഭരണത്തുടർന്ന സ്വന്തമാക്കി. 266 ഇടത്താണ് ബിജെപി യുപിയിൽ മുന്നേറുന്നത്. എസ്പി 132 സീറ്റിലും, കോൺഗ്രസ് രണ്ടിടത്തും മുന്നേറുകയാണ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ 47 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. 40 സീറ്റുകളുള്ള ഗോവയിൽ ബിജെപിക്ക് ഇരുപതിടത്താണ് ലീഡ്. കോൺഗ്രസ് 12 ഇടത്താണ് ലീഡ് നിലനിർത്തുന്നത്. ആം ആദ്മി രണ്ടിടത്തും മുന്നേറുന്നു. അറുപത് സീറ്റുള്ള മണിപ്പൂരിൽ ബിജെപി 28 ഇടത്ത് മുന്നേറുകയാണ്. കോൺഗ്രസ് 9 ഇടത്തും ലീഡ് നിലനിർത്തി.പഞ്ചാബിൽ 92 ഇടത്ത് ലീഡ് നിലനിർത്തി ആം ആദ്മി വലിയ ആധിപത്യം നേടി. കോൺഗ്രസ് 18 ഇടത്തും, ബിജെപി രണ്ടിടത്തും, ശിരോമണി അകാലിദൾ നാലിടത്തും ലീഡ് പിടിച്ചു.