തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബിൽ കോൺഗ്രസിനെ നിലംപരിശാക്കി ആംആദ്മിക്ക് വൻ മുന്നേറ്റം.ഒടുവിൽ ഫലം വരുമ്പോൾ ആംആദ്മി മൃഗീയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.117 അംഗ നിയമസഭയിൽ ഒടുവിലത്തെ ഫലം അനുസരിച്ച് 88 സീറ്റുകളിൽ ആംആദ്മി മുന്നേറുകയാണ്.ബി.ജെ.പി അഞ്ച് സീറ്റുകളിൽ മുന്നേറുമ്പോൾ ഭരണത്തിലിരിക്കുന്ന കോൺഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് പഞ്ചാബിൽ നേരിടുന്നത്.
മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയമാണ് നേരിട്ടത്.. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ കോൺഗ്രസ് ക്യാപ്റ്റൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അതേസമയം,പഞ്ചാബിൽ നൂറ് സീറ്റുകൾ പ്രതീക്ഷിക്കുന്നതായി ആം ആദ്മി പാർട്ടി വക്താവ് പറഞ്ഞു.
ഉത്തർപ്രദേശിൽ 37 വർഷത്തിന് ശേഷമാണ് ഒരു പാർട്ടി അധികാരം നിലനിർത്തുന്നത്,കോൺഗ്രസിനെ നാമാവശേഷമാക്കി ബിജെപിയുടെ യോഗി സർക്കാർ വൻ മുന്നേറ്റം തുടരുകയാണ്.ഒടുവിൽ ഫലം പുറത്തുവരുമ്പോൾ 303 സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുകയാണ്.