യുക്രെയ്നിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോളണ്ടിലെത്തി. 694 വിദ്യാർഥികളെയാണ് സുരക്ഷതിമായി പോളണ്ടിലെത്തിച്ചത്. വ്യാഴാഴ്ച വിദ്യാര്‍ഥികളെ ഡല്‍ഹിയിലെത്തിക്കുമെന്നും ഓപ്പറേഷന് ഗംഗ വിജയകരമാണെന്നും ഇന്ത്യയുടെ നയതന്ത്രശേഷി വ്യക്തമായെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന് പറഞ്ഞു.
സുമിയിലടക്കം റഷ് വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുദ്ധ ഭൂമിയിൽ നിന്നും തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് യുക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധൻ അടക്കം നടത്തിയാണ് അയച്ചത്.
പോളണ്ട് അതിർത്തിയിലെത്തിയ വിദ്യാർഥികൾക്ക് ഇവിടുത്തെ നടപടികൾ കൂടി ഇനി പൂർത്തിയാക്കണം.അതുകഴിഞ്ഞാൽ ഇന്ത്യയിലേക്ക് തിരിക്കാം. അതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ പോളണ്ടും വോളണ്ടിയർമാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ശേഷം പടിഞ്ഞാറൻ നഗരമായ ലവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തികകികയായിരുന്നു.