യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. മരിയുപോളിലെ ആശുപത്രി റഷ്യൻ ആക്രമണത്തിൽ തകർന്നു.മരിയുപോളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് റഷ്യൻ ആക്രമണമുണ്ടായത്. നിരവധി പേർ മരിച്ചെന്നും കുട്ടികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും യുക്രൈൻ അധികൃതർ പറഞ്ഞു. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
അതിനിടെ, തങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങളെ സാമ്പത്തിക യുദ്ധ പ്രഖ്യാപനമായാണ് കണക്കാക്കുന്നതെന്ന് റഷ്യ പ്രതികരിച്ചു. എണ്ണക്കും വാതകത്തിനും നിരോധനം ഏർപ്പെടുത്തിയ നടപടി സൂക്ഷ്മമായി വിലയിരുത്തി മറുപടി നൽകുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യൻ നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവ നിലയത്തിൽനിന്ന് വികിരണ സാധ്യതയുണ്ടെന്ന് യുക്രെയ്ൻ മുന്നറിയിപ്പ് നൽകി.