അന്താരാഷ്ട്ര വനിതാ ദിനത്തിൽ സഹനത്തിന്റെയും സ്നേഹത്തിന്റെയും കുളിർമഴ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന “സ്ത്രീ” രത്നങ്ങളെ എ.പി.ജെ.ഫൗണ്ടേഷൻ ആദരിച്ചു.എ.പി.ജെ.ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അൻവർസാദത്ത് ചോമയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എ.പി.ജെ.ഫൗണ്ടേഷൻ ചെയർമാൻ സി കെ ലത്തീഫ് കൽപകഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ശ്രീ.പി.പി.അബ്ദുറഹ്മാൻ മുഖ്യാതിഥിയായി.
തിരൂർ നഗരസഭാ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി.റജുല, തുടർച്ചയായി മൂന്ന് തവണ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡ് കരസ്തമാക്കിയ ഷൈൻ ഗ്രൂപ്പിന്റെ വനിതാ സാരഥി കുമാരി.സഫ.കെ.കെ, യുവ എഴുത്തുകാരി ശ്രീമതി.സിന്ധു ചെമ്പ്ര എന്നിവർ ആദരം ഏറ്റുവാങ്ങി. നഗരസഭാ കൗൺസിലർ ശ്രീമതി റംല ഷെമി ചന്ദ്രൻ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു.