ഇടുക്കി: ഇടുക്കി ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ഡി.ബി. കോളജ് രണ്ടാം വർഷ പി ജി. വിദ്യാർഥി തലയോലപ്പറമ്പ് കീഴൂർ സ്വദേശി ജിഷ്ണു (22) ആണ് മരിച്ചത്.
മൃതദേഹം ഇപ്പോൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടൂകാർക്കൊപ്പം വലിയാർകട്ടി പുഴയിൽ വിനോദസഞ്ചാരത്തിനായി ഇറങ്ങിയതായിരുന്നു യുവാവ്. ഇന്നലെ മാങ്കുളത്ത് ക്യാംപ് ചെയ്ത ശേഷം ഇന്ന് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്.